Ee Kathayo Song Lyrics - Sathya Prakash, Chinmayi Sripaada Lyrics

Singer | Sathya Prakash, Chinmayi Sripaada |
ഈ കഥയോ ഒഴുകും കടലായ് തീരാതെ തീരാതെ
ഈ വിധിയോ, യെഴുതും വരികൾ മായാതെ മായാതെ
ഇനിയിനിയും ഇരവും നിലവുമൊന്നായൊരുനേരം അവരറിയാതുയിരുമുടലും
തുണയാവുമോയിരുഹൃദയമിനിയും
പിടയുമൊന്നായതിവേഗമൊരുചിറകിലലയാൻ അകലെ വഴിതേടുമോ
കാലം ദൂരങ്ങളെ തീരങ്ങളായ് മാറ്റിടുമോ
നേരം രാവുകളെ പൊൻപകലായ് മാറ്റിടുമോ
ശ്വാസം മൗനങ്ങളെയീണങ്ങളായ് മാറ്റിടുമോ;ഓ നീയകലെ പെയ്ത മനം
വെയിലിഴയേതോ മേഘം മെല്ലെ മായ്ക്കിലും പകൽപൂവിലെന്നും വീഴാൻ
കാത്തുനിൽക്കുമോ ഒരേ നിറം കാണുമെന്നോ ഒരേ
സ്വരം കാതിലെന്നോ കിനാവുകൾ കൂടെയെന്നോ കടൽപോലെ
കണ്മറയുന്ന നോവേയിനി തിരികെ വരാതെ വെണ്മതിയുള്ള രാവേ നീ മതിയിന്നു കൂടെ
മഴവീഴുന്നമണ്ണിൽ മനസ്സിന്റെ ഗന്ധമതിലൊഴുകുന്നു നീയെന്തിനോ
കാലം ദൂരങ്ങളെ തീരങ്ങളായ് മാറ്റിടുമോ
നേരം രാവുകളെ പൊൻപകലായ് മാറ്റിടുമോ
ശ്വാസം മൗനങ്ങളെയീണങ്ങളായ് മാറ്റിടുമോ;ഓ നീയകലെ പെയ്ത മനം
മനസ്സിനെയാരോ പൂവാലെന്നും മൂടിയോ പറയാതെയല്ലെ…
0 Comments