Minni MInni June Song Lyrics

Minni Minni June Song Lyrics - Amritha Suresh Lyrics

Singer Amritha Suresh
Music Ifthi
Song Writer Vinayak Sasikumar

മിന്നി മിന്നി കണ്ണു ചിമ്മി
നിന്നെ നോക്കി പാവപോൽ ഞാനിരിപ്പു
വിങ്ങി വിങ്ങി ഒന്നു മിണ്ടാൻ
ഒന്നടുക്കാൻ ഞാൻ കാത്തേ നിൽപ്പൂ...
പൂതെന്നൽ പോലെൻ
കിളിവാതിലിൻ വഴിനീക്കി നീ വരൂ
എത്ര ഞാൻ നിൻ മുഖം ഓർത്തിരിക്കുന്നു
അത്രമേൽ രാവുകൾ മെല്ലെ നീങ്ങുന്നു
കണ്ണുകൾ കൊള്ളവേ ഉള്ളുനീറുന്നു
ആദ്യമായ്...
നിൻവിരൽ തുമ്പുകൾ മിന്നലാകുന്നു
നിൻ സ്വരം പോലുമിന്നീണമാകുന്നു
പിഞ്ചിളം കുഞ്ഞുപോൽ നീ ചുവക്കുന്നു
സ്വപ്നമായ്... നേരോ
മിന്നി മിന്നി കണ്ണു ചിമ്മി
നിന്നെ നോക്കി പാവപോൽ ഞാനിരിപ്പു
വിങ്ങി വിങ്ങി ഒന്നു മിണ്ടാൻ
ഒന്നടുക്കാൻ ഞാൻ കാത്തേ നിൽപ്പൂ...
കണ്മഷിക്കൂടിതാ ഞാൻ തുറക്കുന്നു
കാൽവിരൽ മണ്ണിലെ ചിത്രമാകുന്നു
എന്നിലെ പൊൻവെയിൽ പീലി നീർത്തുന്നു
വെറുതേ...
നീ വരും വീഥിയിൽ…






Post a Comment

0 Comments