Mullappoovin Motte Lyrics - Afsal,Rajesh Vijay Lyrics

Mullappoovin Motte Lyrics
മുല്ലപ്പൂവിൻമൊട്ടേ വെൺമുത്തേ എന്നുള്ളിൽ
എൻചെല്ലപാട്ടിൻ തേനല്ലയോ
മുല്ലപ്പൂവിൻ മൊട്ടേ വെൺമുത്തേ എന്നുള്ളിൽ
എൻചെല്ലപാട്ടിൻ തേനല്ലയോ
അല്ലിചുണ്ടിന്നുളളിൽ നീകാക്കും പുന്നാരം
എൻ സങ്കൽപത്തിൻ ചന്ദ്രോത്സവം
മാറാകെ തിങ്ങും നിന്നാത്മാവിൻഗന്ധം
തേടീടും കാറ്റു പോൽ
വന്നെത്തുന്നീ ഞാനും എൻരാഗംപോൽ രാവും
കണ്ണീർ തുറന്നീടുമോ
ഏഹെഹെഹെയ് ഓഹോഹോഹോ ഓഹോഹോ ഓഹോഹോ ഹോ
[ മുല്ലപ്പൂവിൻ.....
വെള്ളിത്തേൻ തുള്ളി തുളളി തൂകും നിലാവിൽ
നീയേതോ ധ്യാനം പോലെ മൗനം തേടി
മഞ്ഞിൽ നിന്നുള്ളം പൊളളി തേങ്ങും വിലാപം
ഈ രാവിൽ നോവിൻ പാട്ടായ് ദൂരെ വാനിൽ
വെള്ളിതളിൽ മന്ദഹാസം
എന്തിനു നീ മൂടിടുന്നു
താലോലിച്ചു നീ മോഹിച്ച കാലമല്ലേ
ആരാധിച്ചു ഞാനാശിച്ച ഓമലല്ലേ
വർണ്ണചെപ്പിൽ സ്വർണ്ണം വെച്ചെൻ
കണ്ണിൽ തന്നു സ്വപ്നങ്ങൾ
[ മുല്ലപ്പൂവിൻ.....
ഉള്ളത്തിൽ നീ സൂക്ഷിക്കുംരാഗം പരാഗം
ഞാനാകും വാനം തേടും വീണാനാദം
വെള്ളപൂമ്പട്ടിനുളളിൽനീയെൻ കിനാവിൻ
ശ്രീരാഗം പാടും കോവിൽ മൂകം ചാരെ
വെൺമലരായ് ഒന്നു കാണാൻ
പൂത്തുലയാൻ കാത്ത്നിന്നു
മാനോടൊത്തു നീ വാണൊരാ നാൾ മറന്നോ
ചേലോടന്നു നീ ചോദിച്ച കാര്യമെന്തെ
വെണ്ണക്കല്ലിൽ കൊത്തി തന്നു
വിണ്ണിൽ തത്തും സ്വർഗ്ഗങ്ങൾ
[ മുല്ലപ്പൂവിൻ .....
മുല്ലപ്പൂവിൻ മൊട്ടേ വെൺമുത്തേ എന്നുള്ളിൽ
എൻചെല്ലപാട്ടിൻ തേനല്ലയോ
അല്ലിചുണ്ടിന്നുളളിൽ നീ കാക്കും പുന്നാരം
എൻ സങ്കൽപത്തിൻ ചന്ദ്രോത്സവം
മാറാകെ തിങ്ങും നിന്നാത്മാവിൻഗന്ധം
തേടീടും കാറ്റു പോൽ
വന്നെത്തുന്നീ ഞാനും എൻരാഗംപോൽ രാവും
കണ്ണീർ തുറന്നീടുമോ
ഏഹെഹെഹെയ് ഓഹോഹോഹോ ഓഹോഹോ ഓഹോഹോ ഹോ
[ മുല്ലപ്പൂവിൻ.....
0 Comments