Pularoli Song Lyrics - Vijay Yesudas Lyrics

Singer | Vijay Yesudas |
Music | Deepak Dev |
Song Writer | Rafeeq Ahammed |
പുലരൊളി വന്നു ചേരുന്നിതാ
നിഴലല ദൂരെ മായുന്നിതാ
വായോ വായോ, വായോ വായോ
ഒരു ചെറു മഞ്ഞുനീർത്തുള്ളിയായ്
മലരിനെ ഉമ്മ വെച്ചീടുവാൻ
വായോ വായോ, വായോ വായോ
ഇനി ഈ മണ്ണിലെ പുതുവർണ്ണങ്ങളിൽ
വിരലോടിച്ചു ലാളിച്ചു പൂങ്കാറ്റു പോയ്
പുലരൊളി വന്നു ചേരുന്നിതാ
നിഴലല ദൂരെ മായുന്നിതാ
വായോ വായോ, വായോ വായോ
ഇലത്തുമ്പിലിന്നാകെ തിളങ്ങുന്നു വൈഡൂര്യം
തൂവെയിൽ തുമ്പീ ഇതിലേ ഹോയ്
വസന്തങ്ങൾ വന്നാകെ വലംവെച്ചു പോകവേ
ഇന്നെന്തു സൗരഭമായ്
ഇനിയുമുണരൂ അരികിലണയൂ
നീ കാണാത്ത തീരങ്ങൾ കാണാൻ വായോ
പുലരൊളി വന്നു ചേരുന്നിതാ
നിഴലല ദൂരെ മായുന്നിതാ
വായോ വായോ, വായോ വായോ
പറഞ്ഞൊന്നു തീരാതെ കടൽക്കാറ്റിനുല്ലാസം
തുളുമ്പുന്നു കാതിൽ നിറയെ ഹോയ്
കരയ്ക്കായ് നീരാടി ചുരത്തുന്നിതാർദ്രമായ്
വാത്സല്യ പാൽനുരകൾ
ഇനിയുമുണരൂ അരികിലണയൂ
നീ ഉന്മാദ തേൻതുള്ളി ഉണ്ണാൻ വായോ
പുലരൊളി വന്നു ചേരുന്നിതാ
നിഴലല ദൂരെ മായുന്നിതാ
വായോ വായോ, വായോ വായോ
ഒരു ചെറു മഞ്ഞുനീർത്തുള്ളിയായ്
മലരിനെ ഉമ്മ വെച്ചീടുവാൻ
വായോ വായോ, വായോ വായോ
ഇനി ഈ മണ്ണിലെ പുതുവർണ്ണങ്ങളിൽ
വിരലോടിച്ചു ലാളിച്ചു പൂങ്കാറ്റു പോയ്
0 Comments